അര്‍ഹമായത് കിട്ടും: കരുണാകരന്‍
തിരുവനന്തപുരം: ഐ ഗ്രൂപ്പിന് അര്‍ഹമായത് നല്കുമെന്ന ഉറപ്പ് ഹൈക്കമാന്റ് നല്കിയിട്ടുണ്ടെന്ന് കെ. കരുണാകരന്‍ എംഎല്‍എമാരെ അറിയിച്ചു. ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗത്തിലാണ് കരുണാകരന്‍ ഇക്കാര്യം അറിയിച്ചത്.
മറിച്ചാണെങ്കില്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും കരുണാകരന്‍ പറഞ്ഞു. ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയ ഉടന്‍ സ്വന്തം വീട്ടില്‍ നടത്തിയ ഗ്രൂപ്പ് യോഗത്തില്‍ എല്ലാ എംഎല്‍എമാരും പങ്കെടുത്തിരുന്നു.
കഴിഞ്ഞ ഗ്രൂപ്പ് യോഗത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കുക എന്ന നിര്‍ദേശത്തെ എതിര്‍ത്ത എംഎല്‍എമാരായ പി.ജെ. ജോയിയും വര്‍ക്കല കഹാറും യോഗത്തില്‍ പങ്കെടുത്തു. താന്‍ ദില്ലിയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തന്റെ വ്യക്തിപരമായ ആവശ്യങ്ങളല്ല. ഗ്രൂപ്പിലെ എല്ലാ എംഎല്‍എമാരുടെയും വികാരമാണ്. - കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications