ഇരിങ്ങാലക്കുടക്കാരന് മൂന്ന് കോടി
ഇരിങ്ങാലക്കുട: സിക്കിം സര്‍ക്കാരിന്റെ പ്ലേവിന്‍ സൂപ്പര്‍ ലോട്ടോയുടെ തണ്ടര്‍ ബോള്‍ നറുക്കെടുപ്പില്‍ ഇരിങ്ങാലക്കുടക്കാരന് 3.3 കോടിയുടെ സമ്മാനം.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം റോഡിലുള്ള സുന്ദരം ജ്വല്ലറിയുടെ ഉടമ കാഞ്ഞിരത്തോട് ലെയ്ന്‍ പണ്ടാരത്ത് പറമ്പില്‍ ഭരതനാ(34)ണ് ഈ സമ്മാനം ലഭിച്ചത്. ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ കൊടുങ്ങല്ലൂരിലെ ജീവ അസോസിയേറ്റ്സില്‍ നിന്നെടുത്ത ടിക്കറ്റാണ് ഭരതന് ഭാഗ്യം സമ്മാനിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി ജീവ അസോസിയേറ്റ്സിലെ ജീവനക്കാര്‍ ഭാഗ്യവാനെ തിരയുകയായിരുന്നു. അതിനിടയിലാണ് ഭരതന്‍ ടിക്കറ്റുമായി കാനറാ ബാങ്കിന്റെ തൃശൂര്‍ റൗണ്ട് സൗത്ത് ശാഖയിലെത്തിയത്.
എന്നാല്‍ സമ്മാനവിവരം രഹസ്യമാക്കിവയ്ക്കുകയാണ് ഭരതന്റെ കുടുംബം. ലോട്ടറിയടിച്ചതിന് ശേഷം ഭരതന്റെ ഇരിങ്ങാലക്കുടയിലെ ജ്വല്ലറി തുറക്കുന്നില്ല. അന്വേഷിയ്ക്കുമ്പോള്‍ ഭരതന്‍ സ്ഥലത്തില്ലെന്ന വിവരമാണ് വീട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications