കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ക്വെയ്ദ തകരുംവരെ യുദ്ധം: ബുഷ്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അല്‍ക്വെയ്ദ പാടെ തകരും വരെ യുഎസ് അടങ്ങിയിരിയ്ക്കില്ലെന്ന് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്.

2001 സപ്തംബര്‍ 11ന് ഉണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം തന്റെ സര്‍ക്കാര്‍ നിരന്തരമായി തീവ്രവാദികളെ വേട്ടയാടുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ യുഎസ് സര്‍ക്കാരിലുണ്ടായ ഏറ്റവും വലിയ പുന:സംഘടനയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ആഭ്യന്തരസുരക്ഷയ്ക്കായി പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചു. - ബുഷ് വിശദമാക്കി.

ലോകമാകെയുള്ള രാജ്യങ്ങളുമായി കൂട്ട്ചേര്‍ന്ന് യുഎസ് ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം വിപുലമാക്കി. തീവ്രവാദി ആക്രമണങ്ങളെ കണ്ടെത്തി ചെറുക്കാനുതകുന്ന പുതിയ സംവിധാനങ്ങളും യുഎസ് ഉപയോഗിക്കുന്നു. ഭാവിയിലുള്ള തീവ്രവാദിആക്രമണങ്ങളെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം തീവ്രവാദികളെ നേരത്തെ കണ്ട്പിടിച്ച് വകവരുത്തലാണ്. - ബുഷ് വിശദമാക്കി.

കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസ് പുറത്തിറക്കിയ തീവ്രവാദി ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബുഷ് ശരിവച്ചു. ഈ റിപ്പോര്‍ട്ടില്‍ സിഐഎയെയും എഫ്ബിഐയെയും കുറ്റപ്പെടുത്തുന്നുണ്ട്. സപ്തംബര്‍ 11ന് വിമാനറാഞ്ചികളെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും നടപടിയെടുക്കുന്നതില്‍ സിഐഎ പരാജയപ്പെട്ടതായി ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. യുഎസിലെ അല്‍ക്വെയ്ദ ശൃംഖലകളെപ്പറ്റി അറിയുന്നതില്‍ പരാജയപ്പെട്ടെന്നതാണ് റിപ്പോര്‍ട്ടിലെ എഫ്ബിഐയ്ക്ക് എതിരായ വിമര്‍ശനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X