സദ്ദാമിന്റെ മക്കളുടെ ചിത്രം പുറത്തുവിട്ടു
ബാഗ്ദാദ്: യുഎസ് സേന വെടിവച്ച് കൊന്നുവെന്ന് അവകാശപ്പെട്ട സദ്ദാമിന്റെ മക്കളായ ഖുസെയുടെയും ഉദയിന്റെയും ചിത്രങ്ങള്‍ യുഎസ് ബാഗ്ദാദില്‍ പുറത്തുവിട്ടു. സദ്ദാമിന്റെ യുഗം അവസാനിച്ചുവെന്ന് ഇറാഖിലെ മുഴുവന്‍ ജനങ്ങളെയും ബോധ്യപ്പെടുത്താനാണ് ചിത്രം പുറത്തുവിട്ടതെന്ന് പറയുന്നു.
വെടിയുണ്ടയേറ്റ പാടുകളും രക്തക്കറകളും പുരണ്ട ഫോട്ടോകള്‍ സദ്ദാം വിശ്വസ്തരെ ഞെട്ടിച്ചിട്ടുണ്ട്. സദ്ദാമിനെ പിടികൂടുന്നതിന് യുഎസ് സേനയെ സഹായിക്കാന്‍ ഇറാഖികള്‍ക്ക് മനോവീര്യം നല്‍കുന്നതിന് കൂടിയാണ് സദ്ദാമിന്റെ മക്കളുടെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ യുഎസ് അധികൃതരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
ഈയിടെ യുഎസ് സേനയ്ക്ക് നേരെ സദ്ദാം വിശ്വസ്തര്‍ നടത്തിയ കൂടെക്കൂടെയുള്ള ആക്രമണങ്ങളില്‍ 80ഓളം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്ന നിലയ്ക്ക് കൂടിയാണ് ഖുസെയെയും ഉദയിനെയും യുഎസ് സേന വെടിവച്ച് കൊന്നത്. വടക്കന്‍ ഇറാഖിലെ മൊസൂലില്‍ വെടിയേറ്റ് മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ കൊണ്ടുവന്നിരുന്നു. മരിച്ചത് സദ്ദാമിന്റെ മക്കള്‍ തന്നെയാണെന്ന് ഇറാഖി ഭരണകൗണ്സിലിലെ ഡോക്ടര്‍ മുഫാവക് അല്‍ റുബായ് സ്ഥിരീകരിച്ചു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications