രണ്ടാം ഓഫ്ഷോര്‍ ബാങ്കിംഗ് യൂണിറ്റ് കൊച്ചിയില്‍
മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ ഓഫ് ഷോര്‍ ബാങ്കിംങ് യൂണിറ്റ് എസ് ബി ഐ കൊച്ചിയില്‍ തുറക്കുമെന്ന് ബാങ്ക് ചെയര്‍മാന്‍ എ. കെ. പര്‍വാര്‍ അറിയിച്ചു.
സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതുതായി ആരംഭിക്കുന്ന നാല് ഓഫ്ഷോര്‍ ബാങ്കിങ്ങ് യൂണിറ്റുകളിലൊന്ന് കൊച്ചിയില്‍ തുടങ്ങുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബാങ്ക് ഓഫ് ഷോര്‍ ബാങ്കിംങ് യൂണിറ്റ് തുറക്കുന്നത്. എസ് ബി ഐ ആദ്യ യൂണിറ്റ് തുറന്നത് മുംബൈയിലെ കയറ്റുമതി മേഖലയിലാണ്.
സൂറത്ത്, കണ്ട്ല എന്നിവിടങ്ങളിലും ഇത്തരം യൂണിറ്റുകള്‍ പരിഗണനയിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കയറ്റിറക്കുമതി നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത്തരം ഓഫ് ഷോര്‍ യൂണിറ്റുകള്‍ തുറക്കുന്നത്.
ഇത്തരം യൂണിറ്റുകള്‍ തുടങ്ങുന്നത് കയറ്റുമതി സ്ഥാപനങ്ങല്‍ക്ക് വിദേശ കറന്‍സിയില്‍ വായ്പയും മറ്റും കിട്ടാനുള്ള സൗകര്യം കൂട്ടും.












Click it and Unblock the Notifications