എസ് ബി ടി വിദേശ നാണയ നിക്ഷേപ പലിശ പുതുക്കി
തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചില വിദേശ നാണയ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് പുതുക്കി.
അമേരിക്കന്‍ ഡോളര്‍, പൗണ്ട് സ്റെര്‍ലിങ്ങ്, യൂറോ എന്നിവയിലുള്ള എഫ്.സി.എന്‍.ആര്‍. നിക്ഷേപങ്ങള്‍ക്കാണ് ജൂലായ് 25 മുതല്‍ പുതുക്കിയ പലിശനിരക്കുകള്‍ നിലവില്‍വരുന്നത്.
പുതുക്കിയ നിരക്ക് പ്രകാരം അമേരിക്കന്‍ ഡോളറിലുള്ള നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലാവധിയില്‍ 0.98 ശതമാനവും രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തിന് താഴെ യുള്ളനിക്ഷേപത്തിന് 1.46 ശതമാനവും മൂന്നു വര്‍ഷത്തിന് 2.04 ശതമാനവും പലിശ ലഭിക്കും.
പൗണ്ട് സ്റെര്‍ലിങ്ങിലുള്ള നിക്ഷേപങ്ങള്‍ക്ക് മേല്‍പറയുന്ന കാലാവധികളില്‍ 3.16 ശതമാനം, 3.38 ശതമാനം, 3.60 ശതമാനം എന്നിങ്ങനെയും യൂറോയിലുള്ളവയ്ക്ക് യഥാക്രമം 1.85 ശതമാനം, 2.17 ശതമാനം, 2.50 ശതമാനം എന്നിങ്ങനെയുമാണ് പുതുക്കിയ പലിശനിരക്ക്. ആര്‍.എഫ്.സി. നിക്ഷേപങ്ങളുടെ പലിശനിരക്കിലും ജൂലായ് 25 മുതല്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്.
പ്രവാസി കാലാവധി നിക്ഷേപങ്ങള്‍ക്കുള്ള പുതുക്കിയ പലിശനിരക്ക്: ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെ വരെ 3.70 ശതമാനം. രണ്ടു വര്‍ഷത്തിന് മുകളില്‍ മൂന്നു വര്‍ഷത്തില്‍ താഴെ 4.20 ശതമാനം. മൂന്നു വര്‍ഷത്തേക്ക് 4.80 ശതമാനം.












Click it and Unblock the Notifications