അരുണാചല്‍ ഇന്ത്യയുടേതല്ല: ചൈന
ദില്ലി: അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കാനാവില്ലെന്ന് ചൈന. ഇക്കഴിഞ്ഞ ജൂണ്‍ 26ന് യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിച്ചത് ഇന്ത്യയാണെന്നും ചൈന ആരോപിയ്ക്കുന്നു.
ഇതോടെ വീണ്ടും ഇന്ത്യാ-ചൈന ബന്ധത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. ഈയിടെ പ്രധാനമന്ത്രി വാജ്പേയിയുടെ ചൈനാ സന്ദര്‍ശനം ബന്ധത്തെ കൂടുതല്‍ മെച്ചപ്പെടുത്തിയിരുന്നതാണ്. അതിനിടയിലാണ് പുതിയ വിവാദം. ചൈന ചൈനയുടെ വാദം അംഗീകരിയ്ക്കാനാവില്ലെന്നും അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും കഴിഞ്ഞ ദിവസം ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ചൈനയുമായി തര്‍ക്കത്തിന് മുതിരേണ്ടെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളതെന്ന് ഇന്ത്യയുടെ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
ചൈനയുടെ സൈന്യം കഴിഞ്ഞദിവസം അരുണാചല്‍ അതിര്‍ത്തി ലംഘിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത്. പത്രറിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള അരുണാചല്‍ പ്രദേശ് എന്ന ഭാഗം ഇന്ത്യയുടേതല്ലെന്നാണ് ചൈനയുടെ വിദേശകാര്യവക്താവ് കോങ് ക്വാന്‍ നല്കുന്ന വിശദീകരണം.












Click it and Unblock the Notifications