മുത്തങ്ങ: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊച്ചി: മുത്തങ്ങ കേസന്വേഷണം സംബന്ധിച്ച് സിബിഐ പ്രാരംഭ റിപ്പോര്‍ട്ട് നല്കി. വനം, പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റര്‍ ചെയ്ത ആറ് കേസുകളിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ റിപ്പോര്‍ട്ട് നല്കിയത്.
ആദിവാസികളുടെ നേരെ പൊലീസ് അതിക്രമം കാട്ടിയെന്ന് പറഞ്ഞ് കേസെടുത്തിട്ടില്ല. ഒരു കേസില്‍ 3,000 ആദിവാസികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ. ജാനു, എം. ഗീതാനന്ദന്‍, പി. അശോകന്‍, ബിനു എന്നിവരെ പ്രത്യേകമായി പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്.
ഗൂഢാലോചന, വനഭൂമിയില്‍ അതിക്രമിച്ച് കയറല്‍, ബന്ദികളാക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവം ഏല്പിക്കല്‍, വധശ്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ആദിവാസികള്‍ക്ക് നേരെ ചാര്‍ത്തിയിരിക്കുന്നത്.












Click it and Unblock the Notifications