ജോര്‍ജ്ജ് ഈഡന്‍ എം പി അന്തരിച്ചു
ദില്ലി: എറണാകുറം എം പി ജോര്‍ജ്ജ് ഈഡന്‍ അന്തരിച്ചു. ദില്ലിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
രണ്ട് ദിവസത്തിന് മുമ്പ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1998 ലാണ് ഇദ്ദേഹം ആദ്യമായി ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1999ല്‍ വീണ്ടും ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ ഇദ്ദേഹം സംസ്ഥാന നിയമസഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജൂലൈ 26 ശനിയാഴ്ച തന്നെ മൃതദേഹം എറണാകുളത്തേയ്ക്ക് കൊണ്ടുവരും.
ഇദ്ദേഹത്തിന്റ ഭാര്യ റാണി നേരത്തേ മരിച്ചു. രണ്ട് കുട്ടികളുണ്ട്.












Click it and Unblock the Notifications