കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി തീര്‍ക്കാന്‍ അഹമ്മദ് പട്ടേലിനെ കാത്ത് ലീഗ്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കേരളത്തില്‍ എത്തുന്നത് കാത്തിരിയ്ക്കുകയാണ് മുസ്ലിം ലീഗ്.

മുഖ്യമന്ത്രിയുടെ ന്യൂന പക്ഷ പ്രസ്താവനയില്‍ അരിശം കൊണ്ട് കലാശം ചവുട്ടിയ മുസ്ലിം ലീഗ് അഹമ്മദ് പട്ടേല്‍ പാണക്കാട്ടെത്തി ശിഹാബ് തങ്ങളെ കണ്ടാല്‍ പ്രശ്നം പരിഹരിയ്ക്കാമെന്ന് വയലാര്‍ രവിയേയും ഉമ്മന്‍ ചാണ്ടിയേയും അറിയിച്ചിരുന്നു. ഇത് മുസ്ലിം ലീഗിന് വെറും മുഖം രക്ഷയ്ക്കുള്ള നാടകം മാത്രമാണ്. മുഖ്യമന്ത്രി തന്റെ പ്രസ്താവനയില്‍ നിന്ന് കടുകിട പിറകോട്ട് പോയില്ലെന്ന് മാത്രമല്ല ഭഗ്യന്തരേണ അദ്ദേഹം അത് ഒന്നുകൂടി ഉറപ്പിയ്ക്കുക കൂടി ചെയ്തു.

അധികാരത്തില്‍ അള്ളി പിടിച്ചിരിയ്ക്കുന്ന മുസ്ലിം ലീഗിന് അതിന്റെ രുചി വലിച്ചെറിഞ്ഞ് ഇറങ്ങി പോരാനുള്ള മടി കുറച്ചൊന്നുമല്ല. പിന്നെ അധികാരത്തില്‍ തുടരാന്‍ എന്തെങ്കിലും ഒരു പിടിവള്ളി കിട്ടണമല്ലോ. അതാണ് വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയും കൂടി പാണക്കാട്ടെത്തി നല്‍കിയത്. ആ പിടിവള്ളിയാണ് അഹമ്മദ് പട്ടേലിന്റെ രൂപത്തില്‍ ജൂലൈ 27 ഞായറാഴ്ച പാണക്കാട്ടെത്തുന്നത്.

മുസ്ലിം ലീഗിന് മാത്രമല്ല കോണ്‍ഗ്രസിനും അധികാരം കളയാന്‍ വയ്യ. അതാണ് നാണം മറയ്ക്കുന്ന തുണി പോയാലും വേണ്ടില്ല ആന്റണിയ്ക്ക് വേണ്ടി അഹമ്മദ് പട്ടേലിനെക്കൊണ്ടെങ്കിലും മാപ്പ് പറയിയ്ക്കാമെന്ന് പറഞ്ഞ് വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയും ചമ്മി നാറി പാണക്കാട്ട് നിന്ന് പോയത്. അഹമ്മദ് പട്ടേല്‍ മാപ്പ് പറയുമ്പോള്‍ അത് ഹൈകമാണ്ട് മാപ്പ് പറഞ്ഞതാണെന്ന് പറഞ്ഞ് മുസ്ലിം ലീഗിന് ഞെളിയുകയുമാവാം. ചര്‍ച്ച നടത്താന്‍ എത്തിയ ഇവര്‍ പോയ ശേഷമേ തങ്ങള്‍ വാര്‍ത്താ ലേഖകരെ കണ്ടുള്ളു. രണ്ട് പേര്‍ക്കും മുഖം രക്ഷയും അധികാരത്തില്‍ അമര്‍ന്നിരിയ്ക്കുകയും മാത്രമാണ് ലക്ഷ്യം.

വേണമെങ്കില്‍ അഹമ്മദ് പട്ടേല്‍ പാണക്കാട്ടെത്തി ശിഹാബ് തങ്ങളെ കാണുമ്പോള്‍ മുഖ്യമന്ത്രി ആന്റണിയും അവിടെ എത്തുമെന്ന് വരെ ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയും പറഞ്ഞത്രെ. ഇത് നടക്കുമോയെന്ന് കണ്ടറിയണം. തന്റെ നിലപാടും തന്റെ നിലനില്‍പ്പും മാത്രം മുന്നില്‍ കാണുന്ന ആന്റണി ഇതിന് വഴങ്ങുമോയെന്ന് കണ്ടറിയാം. ഒരു പക്ഷേ ഇതിന് കഴിഞ്ഞില്ലെങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ ആന്റണിയുടെ ഒരു പാണക്കാട് സന്ദര്‍ശനം പ്രതീക്ഷിയ്ക്കാം.

അഹമ്മദ് പട്ടേലെത്തി ശിഹാബ് തങ്ങളെ കാണുന്നതോടെ യു ഡി എഫിലെ പ്രതിസന്ധി തീരും എന്നാണ് കരുതുന്നത്.

എന്നാല്‍ മുസ്ലിം ലീഗിന്റെ അണികളില്‍ നേതൃത്ത്വം ഈ നിലപാട് സ്വീകരിച്ചതിലുള്ള പ്രതിഷേധം കുറച്ചൊന്നുമല്ല. മുഖ്യമന്ത്രി തന്റെ പ്രസ്താവന തിരുത്താതെ വീണ്ടും യു ഡി എഫില്‍ തുടരാനാണെങ്കില്‍ ഈ പ്രശ്നം എന്തിനാണ് ഇങ്ങനെ അലക്കിയിതെന്നാണ് പല ലീഗ് പ്രവര്‍ത്തകരുടേയും ചോദ്യം. ഈ ചോദ്യം പ്രധാനമായും ചോദിയ്ക്കുന്നത് യൂത്ത് ലീഗ് നേതൃത്ത്വമാണ്. അവര്‍ക്ക് ഇപ്പോഴത്തെ ഈ ഒത്തതീര്‍പ്പ് വ്യവസ്ഥയില്‍ ഒട്ടും തൃപ്തി ഇല്ല. ഈ അതൃപ്തി അവര്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെക്കണ്ട് അറിയിയ്ക്കുകയും ചെയ്യും. 26 ശനിയാഴ്ച യൂത്ത് ലീഗ് നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ കാണുന്നുണ്ട്. പ്രശ്നത്തില്‍ പ്രതിഷേധിയ്ക്കുന്ന ഒരു പ്രമേയം പോലും ലീഗ് പാസാക്കിയില്ലെന്നാണ് ഈ പ്രവര്‍ത്തകരുടെ പരാതി. പരാതിയുമായി കുഞ്ഞാലിക്കുട്ടിയെ കാണുന്ന പുലിക്കുട്ടികള്‍ക്ക് പുതിയ ഗുണപാഠം അദ്ദേഹം ഉപദേശിയ്ക്കും. അതോടെ അവരുടെ ശൗര്യം അവസാനിച്ചേയ്ക്കും.

പ്രശ്നം എങ്ങനെ തീര്‍ന്നാലും ഒരു കാര്യം വ്യക്തമായി. തെളിഞ്ഞുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ എന്താണെന്ന് ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടോ? പാവം മുഖ്യമന്ത്രി ആന്റണി ഇതല്ലേ പറഞ്ഞത്.

ഗുണപാഠം

ഗുണപാഠം - യ്യ് എന്ത് നിരീച്ച്. ഇത് തന്നെ മുക്യമന്ത്രി പറയണ സമ്മര്‍ദ്ദ തന്തരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X