കര്‍ക്കിടക വാവ് ചൊവാഴ്ച
തിരുവനന്തപുരം: ജൂലൈ 29 ചൊവാഴ്ചയാണ് കര്‍ക്കിടക വാവ്. ചിലസ്ഥലങ്ങളില്‍ ഇത് 28 തിങ്കളാഴ്ചയും ആഘോഷിയ്ക്കുന്നുണ്ട്.
വാവ് ബലി ഇടാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക സജ്ജീകരണങ്ങള്‍ നടത്തുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
ഭക്തര്‍ക്ക് ജൂലൈ 28, 29 തീയതികളില്‍ ബലിയിടാനുള്ള സൗകര്യം ദേവസ്വം ചെയ്തിട്ടുണ്ട്. ജൂലൈ 28ന് പൊതു അവധിയും 29ന് ഭാഗിക അവധിയും ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ആലുവ, തിരുവില്വാമല, വര്‍ക്കല കേന്ദ്രങ്ങളില്‍ ബലിയിടീലിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
കോഴിക്കോട് വാരയ്ക്കല്‍ കടപ്പുറം, തിരുനാവായ, തിരുനെല്ലി തുടങ്ങി ഒട്ടേറെ പുണ്യകേന്ദ്രങ്ങളിലും വാവിന് ബലികര്‍മ്മങ്ങള്‍ നടക്കും. ഇവിടങ്ങളിലും ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications