കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനി രാജിവയ്ക്കില്ലെന്ന് വെങ്കയ്യ നായിഡു

  • By Staff
Google Oneindia Malayalam News

ചെന്നൈ: അയോധ്യാ പ്രശ്നത്തില്‍ ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി രാജിവയ്ക്കണമെന്ന കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെ ആവശ്യം അസംബന്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ബി ജെ പി ദേശീയ പ്രസിഡന്റ് വെങ്കയ്യനായിഡു പറഞ്ഞു.

അദ്വാനി രാജിവയ്ക്കുന്ന പ്രശ്നമുദിക്കുന്നില്ല. സി ബി ഐ ആഭ്യന്തര വകുപ്പിന്റെ കീഴിലല്ല പ്രവര്‍ത്തിക്കുന്നത്.

1993ല്‍ ഉത്തര്‍പ്രദേശ് രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരിക്കുകയും മോത്തിലാല്‍ വോറ ഗവര്‍ണറായിരിക്കുകയും പി. വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുകയും ചെയ്യുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അപ്പോള്‍ അദ്വാനിക്കെതിരെ ഗൂഢാലോചനാകുറ്റത്തിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇപ്പോള്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

1980ന് ശേഷം അധികാരത്തിലിരിക്കെ കോണ്‍ഗ്രസ് പല ക്രിമിനല്‍, അഴിമതി കേസുകളും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ ഡി എ അധികാരത്തിലെത്തിയതിന് ശേഷം ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല- നായിഡു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X