ആദിവാസികള്‍ക്ക് ആലക്കോട് എസ്റേറ്റ് ഭൂമി
കണ്ണൂര്‍: ഭൂമി ഇല്ലാത്ത ആദിവാസികള്‍ക്ക് നല്‍കാനായി ആലക്കോട് എസ്റേറ്റ് വിട്ടുകൊടുക്കുമെന്ന് കണ്ണൂര്‍ ജില്ലാ അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ അധീനതയിലുള്ള ആലക്കോട് എസ്റേറ്റിന് 1020.11 ഏക്കര്‍ വിസ്തൃതി ഉണ്ട്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ എം അനിരുദ്ധന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയുടെ യോഗമാണ് ഭൂമി വിട്ടുകൊടുക്കാനായി തീരുമാനിച്ചത്. കൃഷി വകുപ്പിന്റെ അധീനതയിലുള്ളതാണ് ഈ ഭൂമി. ഇത് റവന്യൂ വകുപ്പിന് വിട്ടുകൊടുക്കാനായി തീരുമാനമായിട്ടുണ്ട്. ഇതിനുള്ള നിര്‍ദ്ദേശം തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
നിബിഡ വനപ്രദേശം ഉള്ള 157 ഏക്കര്‍ നടുക്കാണി ഡിവിഷന്‍ ആദിവാസികളെ പാര്‍പ്പിയ്ക്കുന്നതിനായി വിട്ടുകൊടുക്കില്ല. 900 ആദിവാസികളാണ് കണ്ണൂര്‍ ജില്ലയില്‍ ഉള്ളത്. ഇതില്‍ 149 പേര്‍ക്ക് ഒരേക്കര്‍ പത്ത് സെന്റ് ഭൂമി വീതം ഇതിനകം നല്‍കി കഴിഞ്ഞതായി കളക്ടര്‍ വ്യക്തമാക്കി.












Click it and Unblock the Notifications