ആന്റണിയെ ഏത് വിധവും വീഴ്ത്തും: സിപിഎം
മലപ്പുറം: ആന്റണി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഐ ഗ്രൂപ്പിന്റെ ഏത് നീക്കത്തെയും പിന്തുണക്കുമെന്ന് സി പി എം വ്യക്തമാക്കി. ആരോട് ചേര്‍ന്നും ആന്റണിയെ പുറത്താക്കുക എന്നതാണ് സി പി എമ്മിന്റെ ഇപ്പോഴത്തെ നയമെന്ന് നേതാക്കള്‍ സ്ഥിരീകരിച്ചു.
ആവശ്യമായി വരികയാണെങ്കില്‍ ആന്റണി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ചെമ്മാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമല്ല.
ആന്റണി സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നത് ലീഗ് കൂടെ വരുമെന്ന പ്രതീക്ഷയിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെ ഗളഹസ്തം ചെയ്യാന്‍ ആരുമായും കൂട്ടുകൂടുമെന്നതാണ് സി പി എം നയമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും പറഞ്ഞു. ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നതിനാലാണ് പാര്‍ട്ടി ആ വഴിക്ക് നീങ്ങുന്നതെന്ന് കൊച്ചിയില്‍ സംസ്ഥാന ക്ഷീരകര്‍ഷക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഈയിടെ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങളില്‍ സി പി എം ഇടപെട്ടില്ല.












Click it and Unblock the Notifications