Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ല

കൊച്ചി: ജോര്‍ജ് ഈഡന്‍ എം പിയുടെ നിര്യാണത്തെ തുടര്‍ന്ന് എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഒഴിവുണ്ടായെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യതയില്ല.

നിലവിലുള്ള ലോക്സഭയുടെ കാലാവധി 2004 ഒക്ടോബറിലാണ് അവസാനിക്കുന്നത്. ഇതനുസരിച്ച് അടുത്ത പൊതുതിരഞ്ഞെടുപ്പ് 2004 സപ്തംബറില്‍ നടത്തിയാല്‍ മതിയാവും. എന്നാല്‍ അടുത്ത വര്‍ഷം ഫിബ്രവരിയില്‍ തിരഞ്ഞടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

അടുത്ത വര്‍ഷം ഫിബ്രവരിയിലാണ് പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ അതിന് മുമ്പ് എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യതയില്ല.

ഈ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതോടൊപ്പം വേണമെങ്കില്‍ എറണാകുളം മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്താം. എന്നാല്‍ ഇതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. യു ഡി എഫിലെ ഇപ്പോഴത്തെ കാറും കോളും നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍കൈയെടുക്കാന്‍ സാധ്യത കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+