Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതു സിവില്‍കോഡിനായി വനിതാ കമ്മിഷന്‍

തിരുനന്തപുരം: ലിംഗപരമായ തുല്യത ഉറപ്പുവരുത്തുന്നതിന് ഏകീകൃത സിവില്‍ കോഡ് എത്രയും പെട്ടെന്ന് കൊണ്ടുവരണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍.

കേരളത്തിലെ സ്ത്രീകളുടെ സ്ഥിതിയെ കുറിച്ചുള്ള കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് വ്യക്തിനിയമങ്ങളെ അസാധുവാക്കുന്ന ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത്.

സ്ത്രീകളുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഇപ്പോള്‍ വ്യക്തിനിയമങ്ങളാണ് നടപ്പിലാക്കുന്നത്. വിവാഹം, സ്വത്ത്, സ്വത്ത് കൈമാറ്റം, വിവാഹ മോചനം തുടങ്ങിയ പല കാര്യങ്ങളിലും വ്യക്തിനിയമങ്ങള്‍ സ്ത്രീകളോട് വിവേചനം കാണിക്കുന്നുണ്ട്.

എല്ലാ മതങ്ങളും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് താഴെയാണെന്നും അവര്‍ പുരുഷന്റെ നിയന്ത്രണത്തില്‍ കഴിയണമെന്നുമാണ് പറയുന്നത്. വ്യക്തിനിയമങ്ങള്‍ ഈ ലിംഗഅനീതിയാണ് നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ ലിംഗപരമായ തുല്യതക്ക് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരേണ്ടതുണ്ട്.

ഭരണഘടനയിലെ 25-ാം ആര്‍ട്ടിക്കിളിലെ മതസ്വാതന്ത്യ്രത്തിനുള്ള അവകാശമാണ് സ്ത്രീകള്‍ക്കെതിരായ കടുത്ത വിവേചനത്തിന് വഴിതെളിക്കുന്നത്. സ്ത്രീകള്‍ക്ക് അടിസ്ഥാനപരമായ നീതി നിഷേധിക്കുന്ന വ്യക്തിനിയമങ്ങള്‍ നടപ്പാക്കേണ്ടതിനെ കുറിച്ചാണ് ഈ ഭാഗത്ത് പറയുന്നത്.

ഭരണഘടനയിലെ ചില വ്യവസ്ഥകള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുന്നുവെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+