അഹമ്മദ് പട്ടേല്‍-ശിഹാബ് തങ്ങള്‍ചര്‍ച്ച മാറ്റി
മലപ്പുറം: എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങളുമായി നടത്താനിരുന്ന ചര്‍ച്ച മാറ്റി. ജോര്‍ജ് ഈഡന്‍ എം പിയുടെ മരണത്തെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവച്ചത്.
ജൂലൈ 27 ഞായറാഴ്ച അഹമ്മദ് പട്ടേല്‍ കൊച്ചിയിലെത്തി ജോര്‍ജ് ഈഡന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും. തങ്ങളുമായി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ചര്‍ച്ച നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രി എ. കെ. ആന്റണി, കെ. കരുണാകരന്‍, കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ എന്നിവരുമായി ആലോചിച്ച ശേഷം ചര്‍ച്ച നടത്താനുള്ള അടുത്ത തീയതി തീരുമാനിക്കും.












Click it and Unblock the Notifications