ജോര്‍ജ് ഈഡന് ആദരാഞ്ജലികള്‍
കൊച്ചി: ജോര്‍ജ് ഈഡന്‍ എം പിക്ക് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജൂലൈ 27 ഞായറാഴ്ച ഡി സി സി ആസ്ഥാനമായ ചൈതന്യയിലും എറണാകുളം സെന്റ് ആല്‍ബര്‍ട് സ്കൂളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പുഷ്പചക്രമര്‍പ്പിച്ചു.
കെ. കരുണാകരന്‍, മന്ത്രി സുധാകരന്‍, കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, വി. ആര്‍. കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ ഈഡന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
ഞായറാഴ്ച വൈകീട്ട് മൂന്നിന് സംസ്കാര ശുശ്രൂഷക്ക് ശേഷം നാലിന് ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ ശവസംസ്കാരം നടക്കും.












Click it and Unblock the Notifications