അഹമ്മദ് പട്ടേല്‍ കരുണാരനുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ജൂലൈ 27ഞായറാഴ്ച രാത്രി കെ. കരുണാകരനുമായി ചര്‍ച്ച നടത്തും. കെ പി സി സി വൃത്തങ്ങളാണ് ഇത് വ്യക്തമാക്കിയത്.
ജോര്‍ജ്ജ് ഈഡന് എം പി യുടെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ എത്തിയ അഹമ്മദ് പട്ടേല്‍ സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂള്‍ അങ്കണത്തില്‍ വച്ച് കെ. കരുണാകരനുമായി സംസാരിച്ചിരുന്നു. പട്ടേല്‍ തിങ്കളാഴ്ചയേ ദില്ലിയ്ക്ക് മടങ്ങുകയുള്ളു. അതുകൊണ്ട് ഞായറാഴ്ച രാത്രി കരുണാകരനുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പാണക്കാട്ടെത്തി ശിഹാബ് തങ്ങളെകണ്ട് മുസ്ലിം ലീഗ് ഉയര്‍ത്തുന്ന ഭീഷണി അവസാനിപ്പിയ്ക്കുകയായിരുന്നു പട്ടേലിന്റെ ആഗമനോദ്ദേശ്യം. പക്ഷേ അതിനിടെ ഈഡന്റെ മരണം കാരണം പല നേതാക്കള്‍ക്കും കൊച്ചിയില്‍ നിന്ന് പോകാനാവാത്തതാണ് അഹമ്മദ് പട്ടേല്‍ - ശിഹാബ് തങ്ങള്‍ കൂടികാഴ്ച നീട്ടിയതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ തിങ്കളാഴ്ച കൂടി കേരളത്തില്‍ തങ്ങുന്ന അഹമ്മദ് പട്ടേലിന് അന്ന് ശിഹാബ് തങ്ങളെ കാണാവുന്നതേയുള്ളു. എന്നാല്‍ അതിനിടയില്‍ പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടായതായി സംശയിയ്ക്കേണ്ടി ഇരിയ്ക്കുന്നു.
നേതൃമാറ്റത്തില്‍ നിന്ന് പിന്നോക്കം പോകുന്ന പ്രശ്നമില്ലെന്ന് ദില്ലിയില്‍ നിന്ന് എത്തിയ കരുണാകരന് വ്യക്തമാക്കിയിരുന്നു. ഒരു രാത്രി മുഴുവനും ദില്ലിയില്‍ വച്ച് അഹമ്മദ് പട്ടേലും ആര്. കെ. ധവാനും കരുണാകരനുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ചര്‍ച്ച പൂര്‍ത്തിയാക്കാതെയാണ് കരുണാകരന് കേരളത്തിലേയ്ക്ക് പോന്നത്. ഈ സാഹചര്യത്തില്‍ 27 ഞായാറാഴ്ച വീണ്ടും അഹമ്മദ് പട്ടേല്‍ കരുണാകരനെ കാണുന്നതിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications