ജൈവ പ്ലാസ്റിക്കിന് പ്രചാരം നല്‍കണം
തിരുവനന്തപുരം: കേന്ദ്ര ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ജൈവികമായി ഉണ്ടാക്കാവുന്ന പ്ലാസ്റിക്കിന്റെ നിര്‍മാണവിദ്യ വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഇന്‍സ്റിറ്റ്യൂട്ടിലെ പ്രധാന ശാസ്ത്രജ്ഞനായ എസ്. കെ. നന്ദ പറഞ്ഞു.
കൃത്രിമ പ്ലാസ്റിക് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മണ്ണില്‍ അലിഞ്ഞുചേരുന്ന പ്ലാസ്റിക് ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ഇന്‍സ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തത്. എന്നാല്‍ വിപണിയിലെ തിരിച്ചടികള്‍ ഭയന്ന് ഇത് വ്യാപകമായി ഉത്പാദിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറാവുന്നില്ലെന്ന് നന്ദ പറഞ്ഞു.
ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഈ സാങ്കേതികവിദ്യ വാങ്ങിയിരുന്നു. എന്നാല്‍ വലിയ തോതില്‍ ഒരു സ്ഥാപനവും മണ്ണില്‍ അലിഞ്ഞുചേരുന്ന പ്ലാസ്റിക് നിര്‍മിച്ചു തുടങ്ങിയിട്ടില്ല.
കൃത്രിമ പ്ലാസ്റിക് നിര്‍മിക്കുന്നതിനേക്കാള്‍ ഇതിന് ചെലവ് കൂടുതലാണെന്നതാണ് ഇതിന് കാരണം. ആദ്യഘട്ടത്തില്‍ സബ്സിഡി നല്കി ഈ സാങ്കേതികവിദ്യക്ക് പ്രചാരം നല്‍കാനാവുമെന്ന് നന്ദ പറഞ്ഞു.