ഹസ്സന്റെ വിശദീകരണം തൃപ്തികരമല്ല: വി. എസ്
തിരുവനന്തപുരം: അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാരെ പുറത്താക്കികൊണ്ടുള്ള സന്ദേശത്തെ കുറിച്ച് മന്ത്രി എം. എം. ഹസ്സന്‍ നല്‍കിയ വിശദീകരണം ഇതുസംബന്ധിച്ച ദുരൂഹത വര്‍ധിപ്പിക്കുകയേ ചെയ്യുന്നുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
അഞ്ച് എം എല്‍ എമാരെ പുറത്താക്കുന്നുവെന്ന് അറിയിക്കുന്ന സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയെന്ന് ഹസ്സന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ സന്ദേശമെത്തിയത് ഫാക്സ് വഴിയാണോ എന്ന ചോദ്യത്തില്‍ നിന്നും ഹസ്സന്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.
ഫോണിലാണ് സന്ദേശം ലഭിച്ചതെങ്കില്‍ അതെങ്ങനെ രേഖയായി സ്പീക്കറുടെ ഓഫീസിലെത്തിയെന്ന് അച്യുതാനന്ദന്‍ ചോദിച്ചു.












Click it and Unblock the Notifications