ഇരട്ട അംഗത്വം സ്വീകാര്യമല്ല: കോണ്‍ഗ്രസ്
ദില്ലി: ബി ജെ പിയുടെ ഇരട്ട അംഗത്വ മണ്ഡല ഫോര്‍മുല സ്വീകാര്യമല്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി പറഞ്ഞു. ഇതുസംബന്ധിച്ച് ബി ജെ പി ദേശീയ നിര്‍വാഹക സമിതി പാസാക്കിയ പ്രമേയം സ്ത്രീകള്‍ക്ക് സംവണം നിഷേധിക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അവര്‍ ആരോപിച്ചു.
വനിതാ സംവരണ ബില്‍ സംബന്ധിച്ച് ബി ജെ പിയുടെ ഉദ്ദേശ്യം വ്യക്തമല്ല. എല്ലാ ബില്ലിന്റെ കാര്യത്തിലും ഇതുപോലെ അഭിപ്രായ സമന്വയത്തിന് ബി ജെ പി മുതിരുമോ? ഇരട്ട അംഗത്വം നടപ്പിലാക്കുമ്പോള്‍ രണ്ട് അംഗങ്ങളുടെ അഭിപ്രായങ്ങള്‍ തമ്മില്‍ ഒത്തുപോവാതെ വരാം.
ആത്മാര്‍ഥതയുണ്ടെങ്കില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കുകയാണ് ചെയ്യേണ്ടത്. ഇപ്പോഴത്തെ രൂപത്തിലുള്ള ബില്ലിന്‍മേലുള്ള ചര്‍ച്ചയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ചര്‍ച്ചക്ക് ശേഷം വിവിധ പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്താവുന്നതാണ്- അംബികാ സോണി പറഞ്ഞു.












Click it and Unblock the Notifications