അഹമ്മദ് പട്ടേല്‍ തങ്ങളെ കണ്ടു
മലപ്പുറം: മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ വിവാദമായ ന്യൂനപക്ഷ പ്രസ്താവനയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ സംബന്ധിച്ച് ജൂലൈ 31ന് തിരുവനന്തപുരത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തും.
ജൂലൈ 27 ഞായറാഴ്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി നടത്തിയ ചര്‍ച്ചയിലാണ് ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനമായത്. മുഖ്യമന്ത്രിയും വിവിധ ഘടകകക്ഷി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.
ലീഗിന്റെ വികാരം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ അറിയിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം അഹമ്മദ് പട്ടേല്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications