മദ്യശാല വീണ്ടും തുറക്കാനായി ഹര്‍ത്താല്‍
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല പൂട്ടിയതില്‍ പ്രതിഷേധിച്ച് പോത്തന്‍കോട്ടെ നാട്ടുകാര്‍ ഹര്‍ത്താല്‍ നടത്തി.
ജനവരി 28 ഞായറാഴ്ചയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാല പോത്തന്‍കോട്ട് തുറന്ന് രണ്ട് ദിവസത്തിനു ശേഷം അടച്ചതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഹര്‍ത്താല്‍ നടത്തിയത്. ഏറെ നാള്‍ ആവശ്യമുയര്‍ത്തിയതിന് ശേഷമാണ് ഇവിടെ സര്‍ക്കാരിന്റെ മദ്യശാലയെത്തിയത്.
ഹര്‍ത്താല്‍ ദിനത്തില്‍ ബാര്‍ അടപ്പിച്ചും റോഡ് ഉപരോധിച്ചുമാണ് നാട്ടുകാര്‍ പ്രതിഷേധിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിന് ശേഷം മാത്രമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മദ്യശാല പോത്തന്‍കോട്ട് തുറന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും നല്ല വില്പനയാണ് നടന്നത്. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ മദ്യശാല അടച്ചതോടെ നാട്ടുകാര്‍ ക്ഷുഭിതരായി.
പോത്തന്‍കോട്ട് സര്‍ക്കാര്‍ മദ്യവില്പനശാല തുറക്കണമെന്ന് നാട്ടുകാര്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്നതാണ്. ഗ്രാമപഞ്ചായത്ത് ഈ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. പഞ്ചായത്ത് അധികൃതരുടെ സമ്മര്‍ദഫലമായി തുറന്ന മദ്യവില്പനശാല രണ്ട് ദിവസത്തിനുള്ളില്‍ അടച്ചപ്പോഴാണ് നാട്ടുകാര്‍ പ്രകോപിതരായത്.












Click it and Unblock the Notifications