ഇടുക്കിയില്‍ വിഷമദ്യം: ഒരാള്‍ മരിച്ചു
പൈനാവ്: ഇടുക്കി ജ-ില്ലയിലെ തോപ്രാം കുടിയില്‍ വ്യാജമദ്യം കഴിച്ച ഒരാള്‍ മരിച്ചു. ഏഴ് പേര്‍ ആശുപത്രിയിലുണ്ട്. വെള്ളമറ്റത്തില്‍ തോമസ് (മാമച്ചന്‍ - 56) ആണ് മരിച്ചത്.
ദൈവം മേട് പ്രദേശത്തെ ഒരു ചായക്കടയില്‍ നിന്നും വാങ്ങിയ ചാരായമാണ് മരിച്ച തോമസ് കുടിച്ചതെന്ന് കരുതുന്നു. ഈ കടയില്‍ നിന്നും ചാരായഷം കഴിച്ച എല്ലാവരും പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. വൈദ്യസഹായം ലഭിച്ചതുകൊണ്ട് കൂടുതല്‍ പേര്‍ മരിക്കാനിടയില്ല.
ദൈവംമേട്, തോപ്രാംകുടി പ്രദേശത്ത് വ്യാജമദ്യ വില്പന വ്യാപകമാണ്. ഇതിനെതിരെ ജനങ്ങള്‍ പലതവണ ജില്ലാ സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. പൊലീസ് റെയ്ഡ് നടത്താതിനെതുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ റെയ്ഡില്‍ 30 ലിറ്റര്‍ വ്യാജ മദ്യം പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications