നേതൃമാറ്റം വേണ്ടെന്ന് മാണി
തിരുവനന്തപുരം: നേതൃമാറ്റം വേണ്ടെന്നാണ് തന്റെ പാര്‍ട്ടിയുടെ നിലപാടെന്ന് മന്ത്രി കെ. എം. മാണി എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അറിയിച്ചു.
അഹമ്മദ് പട്ടേല്‍ മാണിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴത്തെ നേതൃത്വത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് മാണി വ്യക്തമാക്കി.
യു ഡി എഫിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് അഹമ്മദ് പട്ടേല്‍ കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയിരുന്നു. അവിടെ വച്ചാണ് പട്ടേല്‍ മാണിയുമായി ഫോണില്‍ ബന്ധപ്പെട്ടത്.












Click it and Unblock the Notifications