പറയാനുള്ളത് ലീഗ് മുഖത്ത് നോക്കി പറയും: മുനീര്‍
തിരുവനന്തപുരം: ആന്റണിയുടെ പേരെടുത്തു പറയാതെ അദ്ദേഹത്തിനെതിരെ മന്ത്രി ഡോ. എം. കെ. മുനീര്‍ ആഞ്ഞടിച്ചു. പറയാനുള്ളത് മുഖത്തു നോക്കി പറയാന്‍ മുസ്ലിം ലീഗിന് നട്ടെല്ലുണ്ട്. തലയിലുള്ളത് കക്ഷത്തു വച്ച് ഒരു തമ്പ്രാന് മുന്നിലും ലീഗ് ഓച്ചാനിച്ചുനില്‍ക്കില്ല. ഏത് ശക്തന്‍ പ്രസ്താവന നടത്തിയാലും ലീഗ് അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കും.- മുനീര്‍ പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീര്‍. സമ്മര്‍ദത്തിലൂടെ മുസ്ലിം ലീഗ് ഒന്നും നേടിയെടുത്തിട്ടില്ലെന്നും ഭരണഘടനാപരമായി ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയാണ് മുസ്ലിം ലീഗ് വാദിക്കുന്നതെന്നും മുനീര്‍ പറഞ്ഞു.
അസന്തുലിതാവസ്ഥ പരിഹരിക്കാനല്ലാതെ ഉണ്ടാക്കാന്‍ ലീഗ് ഒരിക്കലും ശ്രമിച്ചിട്ടില്ല. മറിച്ച് കരുതുന്നവര്‍ മൂഢവിശ്വാസികളാണ്.
മാറാട് സംഭവത്തെ തുടര്‍ന്ന് ലീഗിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥ പ്രയത്നമുണ്ടായെങ്കിലും സംഭവവുമായി ലീഗിനെ ബന്ധിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായിരുന്നു അവരുടെ ശ്രമം.
മുസ്ലി ലീഗിന്റെ തീരുമാനം ന്യൂനപക്ഷങ്ങള്‍ക്ക് നിരാശയുണ്ടാക്കുന്ന തരത്തിലായിരിക്കില്ല. സമൂഹത്തിന്റെ പൊതുവായ ഉദ്ധാരണത്തിന് വേണ്ടിയാണ് ലീഗ് ശ്രമിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനത്തെ ലീഗ് എന്നും എതിര്‍ത്തുപോന്നിട്ടുണ്ട്- മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications