Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്സ് സന്ദേശം അയച്ചുവെന്ന് പട്ടേല്‍

കൊച്ചി: ഐ ഗ്രൂപ്പിലെ ചില എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഹൈക്കമാന്റ് ഫാക്സ് സന്ദേശം അയച്ചിരുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി.

എന്നാല്‍ കരുണാകരനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഫാക്സ് സന്ദേശം പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്നും പട്ടേല്‍ പറഞ്ഞു. ജനവരി 27 ഞായറാഴ്ച കരുണാകരനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പട്ടേല്‍ വാര്‍ത്താ ലേഖകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം ഫാക്സ് സന്ദേശം സംബന്ധിച്ച ദുരൂഹത ഇനിയും തുടരുകയാണ്. ജൂലൈ 27 ഞായറാഴ്ച ആലപ്പുഴയില്‍ മന്ത്രി ഹസന്‍ പറഞ്ഞത് ഹൈകമാണ്ടില്‍ നിന്ന് ഫാക്സ് സന്ദേശം കിട്ടിയതായി താന്‍ പറഞ്ഞിരുന്നില്ലെന്നാണ്. സന്ദേശം കിട്ടി എന്ന് മാത്രമാണ് പറഞ്ഞതെന്നും ഫാക്സ് കിട്ടിയെന്ന് വാര്‍ത്താലേഖകര്‍ ധരിച്ചതാണെന്നുമാണ് ഹസന്‍ പറഞ്ഞത്. ഫാക്സ് കിട്ടിയോ എന്ന് വീണ്ടും വാര്‍ത്താ ലേഖകര്‍ ചോദിച്ചിട്ടും സന്ദേശം കിട്ടി എന്ന് മാത്രമാണ് ഹസന്‍ പറഞ്ഞത്. ഫാക്സ് കിട്ടിയിരുന്നെങ്കില്‍ അത് ഹസന്‍ എന്തിന് ഒളിച്ചു എന്നതാണ് വീണ്ടും ദുരൂഹത ഉണ്ടാക്കുന്ന വിഷയം. ഏതാനും എം എല്‍ എമാരെ പുറത്താക്കാന്‍ നിര്‍ദേശിക്കുന്ന ഫാക്സ് സന്ദേശം ഹൈക്കമാന്റ് അയച്ചിരുന്നില്ലെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞിരുന്നത്.

കരുണാകരനുമായി ഗൗരവമുള്ള കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ എളുപ്പം പരിഹരിക്കാനാവുമെന്നും പട്ടേല്‍ പറഞ്ഞു.

അതേ സമയം നേതൃമാറ്റം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് പട്ടേലുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം കരുണാകരന്‍ പറഞ്ഞു. നേതൃമാറ്റം വേണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യത്തെ കുറിച്ച് ആലോചിക്കാന്‍ സമയം വേണമെന്ന് ഹൈക്കമാന്റ് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+