ലൈംഗിക പീഡനം: രണ്ട് പേര്‍ റിമാന്റില്‍
കോഴിക്കോട്: പതിനാറുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കോഴിക്കോട് ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
പെണ്‍കുട്ടിയെ വീട്ടുജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ് ചെയ്തിട്ടുണ്ട്.
ഒരു സ്വകാര്യബസിന്റെ കണ്ടക്ടറും ഡ്രൈവറും അറസ്റിലായവരില്‍ പെടുന്നു. കേസിലെ പ്രധാനപ്രതിയായ കോട്ടക്കല്‍ സ്വദേശി പ്രശാന്ത് ഒളിവിലാണ്. പെണ്‍കുട്ടിയുടെ മൊഴിയില്‍ തന്നെ പീഡിപ്പിച്ചവരായ 16 ആളുകളുടെ പേര് പറഞ്ഞിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കെ എസ് ആര്‍ ടി സി ബസ് സ്റാന്റില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനകഥ പുറത്തുവന്നത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ കല്പറ്റ പൊലീസില്‍ ഒരു മാസം മുമ്പ് പരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications