മുംബൈയില്‍ ബസില്‍ സ്ഫോടനം: നാല് മരണം
മുംബൈ: ഓടുന്ന ബസിലൊളിപ്പിച്ചു വച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ഘാട്ട്കോപര്‍ വെസ്റ് എല്‍ ബി എസ് മാര്‍ഗില്‍ ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം ജൂലൈ 28 തിങ്കളാഴ്ച രാത്രി 9.05നാണ് സ്ഫോടനമുണ്ടായത്.
ബോംബെ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്പോര്‍ട്ടിന്റെ ബസിലാണ് സ്ഫോടനമുണ്ടായത്. അന്ധേരിയില്‍ നിന്ന് ഘാട്കോപ്പറിലേക്ക് വരികയായിരുന്നു ബസ്. സ്ഫോടനത്തിന്റെ ശക്തിയില്‍ ബസിന്റെ പിന്‍ഭാഗം തെറിച്ചുപോയി. ബസിന്റെ പിന്‍ഭാഗത്ത് രണ്ട് ബോംബുകള്‍ ഒളിപ്പിച്ചുവച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിറകെ വന്ന ഒരു ഓട്ടോറിക്ഷ ബസിന്റെ പിന്‍ഭാഗം തെറിച്ചുവീണ് തകര്‍ന്നു. മരിച്ചവരില്‍ ഒരാള്‍ ഓട്ടോയുടെ ഡ്രൈവറാണ്. പിറകെയുണ്ടായിരുന്ന ഒരു ബസിനും കേടുപാട് പറ്റി.
തീവ്രവാദി സംഘടനകളൊന്നും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നിരോധിക്കപ്പെട്ട സംഘടനയായ സിമിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് സൂചനയുണ്ട്.
സ്ഫോടനത്തില്‍ പ്രതിഷേധിച്ച് വി എച്ച് പിയും ശിവസേനയും ജൂലൈ 30 ബുധനാഴ്ച ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്. ബി ജെ പിയും ബന്ദിനെ പിന്തുണക്കുന്നുണ്ട്.


Click it and Unblock the Notifications