നഗര യുവതീ യുവാക്കള്‍ക്ക് ലൈംഗിക ബന്ധം 17 വയസ്സില്‍
ഇന്ത്യയിലും യുവതീ യുവാക്കള്‍ കൗമാര പ്രായത്തില്‍ തന്നെ ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി പഠനം വ്യക്തമാക്കുന്നു. കൗമാര പ്രായത്തില്‍ തന്നെ ലൈംഗിക ബന്ധം തുടങ്ങുന്നത് ആരോഗ്യകരമല്ലെന്നാണ് ലൈംഗിക ശാസ്ത്രജ്ഞര്‍ പറയുന്നത്.
അതുകൊണ്ട് തന്നെ നഗരത്തിലെ ഉയര്‍ന്ന വരുമാനക്കാരുടെ ലൈംഗിക ആരോഗ്യം വരും കാലത്ത് ഒരു പ്രശ്നമാവുമെന്നും അവര്‍ കരുതുന്നു.
ഇന്ത്യയിലെ 12 നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങളിലെ 15 നും 24 നും ഇടയ്ക്ക് പ്രായമുള്ള യുവതീയുവാക്കളില്‍ നിന്നാണ് പഠനത്തിനായി തെളിവെടുപ്പ് നടത്തിയത്. ദില്ലിയിലെ ഗുര്‍ഗാവില്‍ പ്രവര്‍ത്തിയ്ക്കുന്ന സെന്റര്‍ ഫോര്‍ സ്ര്രഡീസ് ഇന്‍ സെക്ഷ്വല്‍ ഹെല്‍ത്ത് എന്ന സംഘടനയാണ് യുവാക്കളുടെ ലൈംഗിക സ്വഭാവത്തെക്കുറിച്ച് പഠനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ളതാണ് ഈ സംഘടന.
മുംബൈയിലുള്ള യുവാക്കളാണ് ഏറ്റവും കുറഞ്ഞ വയസ്സില്‍ ലൈംഗിക ബന്ധം തുടങ്ങുന്നത്. ഇവര്‍ പതിനേഴര വയസ്സുള്ളപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏല്‍പ്പെടുന്നുണ്ടത്രെ. എന്നാല്‍ ബാംഗ്ലൂരില്‍ ഇത് 17.9 വയസാണ്. ദില്ലിയില്‍ ഇത് 18 ഉം.
നഗരങ്ങളിലെ അഭ്യസ്ത വിദ്യരായ യുവാക്കളുടെ ലൈംഗിക സ്വഭാവവും ലൈംഗിക ആരോഗ്യവും ആണ് സി എസ് എസ് എച്ച് എന്ന സ്ഥാപനത്തിന്റെ പഠനവിഷയങ്ങളില്‍ ഒന്ന്. അതിന്റെ ഭാഗമായിരുന്നു ഈ പഠനവും. 12 നഗരങ്ങളില്‍ നിന്നായി ആകെ 8500 പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തതെന്ന് കേന്ദ്രത്തിന്റെ ഡയറക്ടര്‍ എസ്. കെ. കൃഷ്ണകുമാര്‍ പറഞ്ഞു.
ദില്ലി, മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിനേതിനേക്കാള്‍ താമസിച്ചാണ് കൊല്‍ക്കത്തയിലേയും ഭുവനേശ്വറിലേയും യുവാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കൊല്‍ക്കത്തയില്‍ ഇത് 19 വയസ്സാണ്. ഭുവനേശ്വറില്‍ 20 വയസ്സിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരെ ആരേയും കണാനായില്ല. എന്നാല്‍ പൊതുവേ യാഥാസ്ഥിതിക സ്വഭാവം നിലനിറുത്തുന്ന ചെന്നൈയില്‍ ഇത് ഭുവനേശ്വറിനേക്കാള്‍ താഴെയാണ്. ചെന്നൈയില്‍ യുവാക്കള്‍ ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് 19.11 വയസ്സിലാണ്.
ഇത് ആരോഗ്യകരമായ പ്രവണതായി അല്ല സാമൂഹിക ശാസ്ത്രജ്ഞര്‍ കാണുന്നത്. യുവാക്കള്‍ നേരത്തേ തന്നെ പ്രലോഭനങ്ങല്‍ക്ക് വഴിപ്പെടുന്നതായാണ് ഇവര്‍ പറയുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഇതിന് സമാനമായി നടത്തിയ സര്‍വെയുടെ ഫലങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ കൂടുതല്‍ അലോസരമുണ്ടാവുന്ന കാര്യങ്ങളാണ് വ്യക്തമായത്. അന്ന് നഗരങ്ങളിലെ യുവാക്കല്‍ ഇതിനേക്കാള്‍ പ്രായം ചെന്നതിന് ശേഷമാണ് ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്.
പൊതുവേ സമൂഹത്തില്‍ കാണുന്ന അയഞ്ഞ ലൈംഗിക നിബന്ധനകളും ബാഹ്യമായ പ്രചോദനങ്ങളുമാണത്രെ ഇതിന് കാരണം. മാതാപിതാക്കള്‍ കുട്ടികളെ കാര്യമായി ശ്രദ്ധിയ്ക്കാത്തതും ഇതിന് മറ്റൊരു കാരണമാണ്. ലൈംഗിക ബന്ധം എന്നത് വിനോദത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ യുവാക്കള്‍ കാണുന്നത്.
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാത്തതും ഇതിന് കാരണമാണെന്ന് ചില സാമൂഹ്യ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. നേരത്തേ ഉള്ള ലൈംഗിക ബന്ധം ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇന്ന് കുട്ടികള്‍ അജ്ഞരാണ്. ഇത് മാറ്റാന്‍ ലൈംഗിക വിദ്യാഭ്യാസം മാത്രമാണ് നല്ല മാര്‍ഗ്ഗം.












Click it and Unblock the Notifications