കോളജ് രാഷ്ട്രീയ നിരോധനം: സര്‍ക്കാരിന് എതിര്‍പ്പ്
കൊച്ചി: കോളജുകളിലെ വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കാമ്പസ് രാഷ്ട്രീയം നിരോധിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ നല്കിയ റിവ്യു ഹര്ജിയിന്മേല് സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസാണ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അതേ സമയം സര്‍ക്കാരിന്റെ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ജസ്റിസുമാരായ കെ. എസ്. രാധാകൃഷ്ണന്, കെ. പദ്മനാഭന് നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോളജ് കാമ്പസുകളിലെ അച്ചടക്കം നിലനിര്‍ത്തുന്നതിന് കാമ്പസ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയാതിപ്രസരം നിയന്ത്രിക്കുമെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് സെമസ്റര്‍ സംവിധാനം ഏര്‍പ്പെടുത്തും.
കോളജുകളിലെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ മാറ്റം വരുത്തി പാര്‍ലമെന്ററി രൂപത്തിലേക്ക് കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
കെ എസ് യു, എസ് എഫ് ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളാണ് കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്ന വിധിക്കെതിരെ റിവ്യു ഹര്‍ജികള്‍ നല്‍കിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications