ആരാധനാലയ സെന്‍സസ് തുടങ്ങിയത് ഇടതു സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങലുടെ കണക്കെടുക്കാന്‍ തീരുമാനിച്ചത് ഇടതുമുന്നണി സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയസഭയെ രേഖാമൂലം അറിയിച്ചു. 1991 ലായിരുന്നു ഇത്.
സംസ്ഥാനത്തുള്ള എല്ലാ ആരാധനാലയങ്ങളുടേയും കണക്കെടുക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ 1991 ല്‍ തീരുമാനിച്ചത്. ഇതില്‍ ന്യൂന പക്ഷങ്ങളുടെ ആരാധനാലയങ്ങളും ഉള്‍പ്പെട്ടിരുന്നു. ക്രിസ്ത്യന്‍, മുസ്ലിം ഉള്‍പ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ സെന്‍സസ് എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സെന്‍സസ് രജിസ്ട്രാറാണ് അന്ന് ഉത്തരവ് ഇറക്കിയത്. എഴുതി നല്കി ഉത്തരത്തില്‍ ആന്റണി വ്യക്തമാക്കി.
വ്യത്യസ്ഥ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ കണക്കെടുക്കാന്‍ വ്യത്യസ്ഥ സമിതികളെ ആണ് അന്ന് ചുമതലപ്പെടുത്തിയത്. ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ആരാധനാലയങ്ങളുടെ സെന്‍സസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച വിദഗ്ധസമിതിയില്‍ ഡോ. ഡി. ബാബുപോളും മുസ്ലിം ആരാധാനാലയങ്ങളുടെ സെന്‍സസ് വിദഗ്ധസമിതിയില്‍ അബ്ദുള്‍ സമദ് സമദാനിയും അംഗങ്ങളായിരുന്നു. എന്നാല്‍ അന്ന് ഹൈന്ദവ ആരാധനാലയങ്ങളുടെ സെന്‍സസ് എടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും ആന്റണി പറഞ്ഞു. കാലതാമസം ഉണ്ടായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
എം.എല്‍.എമാരായ കെ.പി രാജേന്ദ്രന്, എന്‍. രാജന് എന്നിവരുടെ ചോദ്യത്തിന് എഴുതി നല്കിയ മറുപടിയിലാണ് ആന്റണി ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications