എംഎല്‍എമാരോട് മുരളി വിശദീകരണം തേടി
തിരുവനന്തപുരം: ഫാക്സ് വിവാദം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട നാല് കോണ്‍ഗ്രസ് എം എല്‍ എമാരോട് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ വിശദീകരണം തേടി.
ഇ. എം. അഗസ്തി, അടൂര്‍ പ്രകാശ്, ടി. വി. ചന്ദ്രമോഹന്‍, എ. ഡി. മുസ്തഫ എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പ്രസ്താവനയിറക്കിയത് എന്ന് വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരമാണ് കെ പി സി സി പ്രസിഡന്റ് വിശദീകരണം തേടിയത്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഫാക്സ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിലുള്ള അതൃപ്തി ഹൈക്കമാന്റ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications