ഗള്‍ഫില്‍ നിന്നുള്ളവര്‍ക്ക് വീടുകള്‍ പണിയും
കൊച്ചി: ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്കായി 14 കോടി ചെലവില്‍ 280 വീടുകള്‍ പണിയുമെന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കൊച്ചിയില്‍ ഒരു മള്‍ട്ടി മീഡീയ പ്രസ് തുടങ്ങും. 1.5 കോടി രൂപയായിരിക്കും ഇതിന്റെ ചെലവ്- ഫെഡറേഷന്റെ ഭാരവാഹികളായ എ. എച്ച്. അഷ്റഫ്, രാജീവന്‍ ആലപ്പുഴ എന്നിവര്‍ അറിയിച്ചു.
ഗള്‍ഫിലെ മലയാളികളില്‍ മിക്കവരും സാമ്പത്തികമായി പിന്നോക്കസ്ഥിതിയിലുള്ളവരാണെന്ന് അവര്‍ പറഞ്ഞു. അവര്‍ക്ക് വോട്ടവകാശം, വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ നീക്കം ചെയ്യല്‍ തുടങ്ങിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് പകരം അവരുടെ തൊഴില്‍ സുരക്ഷിതത്വത്തിനും പുനരധിവാസത്തിനും വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
വോട്ടവകാശം ലഭിച്ചാല്‍ തന്നെ ഗള്‍ഫ് മലയാളികളില്‍ മിക്കവര്‍ക്കും അത് പ്രയോജനപ്പെടുത്താനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications