തീര്‍പ്പാവാതെ 30,000 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റേഷനില്‍ അന്വേഷണം പൂര്‍ത്തിയാവാത്ത മുപ്പതിനായിരത്തോളം കേസുകളുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു. 16 വര്‍ഷം പഴക്കമുള്ള കേസ് വരെ ഇക്കൂട്ടത്തിലുണ്ട്. ഇവയില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും ആന്റണി സഭയില്‍ പറഞ്ഞു.
സംസ്ഥാനത്തെ 27 ഡി വൈ എസ് പിമാര്‍ക്കെതിരെ അച്ചടക്ക ലംഘനത്തിന് കേസെടുത്തിട്ടുണ്ട്. മൊത്തം 320 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് കേരളം. 2002ല്‍ 9836 പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ 7205 പേര്‍ പുരുഷന്മാരാണ്.












Click it and Unblock the Notifications