സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി ടി. എം. ജേക്കബ് നിയമസഭയെ അറിയിച്ചു.
ഇതുസംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ അഭാവത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജേക്കബ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ഏകീകൃത സര്‍വകലാശാല ബില്ലിന്റെ പകര്‍പ്പ് നിയമസഭാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ ബില്‍ നിയമസഭയില്‍ പാസാക്കികഴിഞ്ഞാല്‍ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനാവും.
സ്വാശ്രയ കോളെജുകളിലെ മാനേജ്മെന്റ് ക്വാട്ട നിശ്ചയിക്കുന്നതു സംബന്ധിച്ച സുപ്രിം കോടതിയുടെ വിധി വരുന്നതിന് സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. സ്വാശ്രയ കോളെജുകളില്‍ അമ്പത് ശതമാനം മെറിറ്റ് ക്വാട്ടയാണെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. ഇതിന് വേണ്ടി നിയമം കൊണ്ടുവരാനും സര്‍ക്കാര്‍ ഒരുക്കമാണ്- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications