കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ക്കിടക വാവ് പ്രമാണിച്ച് കേരളത്തിലെങ്ങും ആളുകള്‍ ജൂലൈ 28 തിങ്കളാഴ്ചയും 29 ചൊവാഴ്ചയും ബലിയിട്ടു.

ആലുവാ മണപ്പുറത്തും തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും ശംഖുംമുഖത്തും വര്‍ക്കലയിലും വയനാട്ടില്‍ തിരുനെല്ലിയിലുമായിരുന്നു പ്രധാനമായി ബലികര്‍മ്മങ്ങള്‍ നടന്നത്.

കര്‍ക്കിടക കറുത്തവാവ് രണ്ട് ദിവസം ഉള്ളതിനാലാണ് രണ്ട് ദിവസവും ബലി ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.25 മുതല്‍ ചൊവാഴ്ച ഉച്ചയ്ക്ക് 12.23 വരെയാണ് അമാവാസി. വടക്കന്‍ കേരളത്തിലായിരുന്നു പ്രധാനമായും തിങ്കളാഴ്ച ബലി കര്‍മ്മങ്ങള്‍ നടന്നത്. അതുകൊണ്ട് തന്നെ തിങ്കളാഴ്ച ബലി ഇടാനെത്തിയവരുടെ എണ്ണം വളരെ കുറവായിരുന്നു.

എല്ലാ ബലിഇടല്‍ കേന്ദ്രങ്ങളിലും ഭക്തര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ആലുവയില്‍ പെരിയാറിന്റെ കരയില്‍ ബലിയിടാനായി ദൂരെ നിന്നും ആളുകള്‍ എത്തിയിരുന്നു. എല്ലാ കേന്ദ്രങ്ങളിലും രാവിലെ അഞ്ചുമണി മുതല്‍ തന്നെ ബലി തുടങ്ങിയിരുന്നു.

കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്തും പെരുമ്പാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രപരിസരത്തും ബലിയിടല്‍ കര്‍മ്മം നടന്നു. ഇതിന് പുറമേ കേരളത്തിലെ പല നദിക്കരകളിലും കടപ്പുറങ്ങളിലും ബലി തര്‍പ്പണം നടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X