മുംബൈയില്‍ ബന്ദ് പൂര്‍ണം
മുംബൈ: ഓടുന്ന ബസിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ശിവസേനയും വി എച്ച് പിയും ആഹ്വാനം ചെയ്ത 18 മണിക്കൂര്‍ ബന്ദ് ജൂലൈ 30 ബുധനാഴ്ച മുംബൈയിലെ ജനജീവിതം സ്തംഭിപ്പിച്ചു.
നഗരത്തില്‍ പലയിടത്തും വി എച്ച് പി- ശിവസേനാ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തീവണ്ടി, റോഡ് ഗതാഗതം ബന്ദനുകൂലികള്‍ തടസപ്പെടുത്തി.
നഗരത്തിലും താനെ ജില്ലയിലും തീവണ്ടികള്‍ ഓടുന്നത് ശിവസേനക്കാര്‍ തടഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ബ്രിഹന്‍ മുംബൈ ഇലക്ട്രിക്് സപ്ലൈ ആന്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ടേക്കിഗിന്റെ (ബെസ്റ്) 916 ബസുകളില്‍ 621 എണ്ണം മാത്രമേ ഓടിയുള്ളൂ. ബെസ്റിന്റെ ബസിലാണ് സ്ഫോടനമുണ്ടായത്.
അതിനിടെ നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പുതിയ രൂപമായ അല്‍-അസീസ് ലഷ്കര്‍-ഇ-തോയിബയുടെ സഹായത്തോടെയാണ് സ്ഫോടനം നടത്തിയതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിണ്ഡെ പറഞ്ഞു.












Click it and Unblock the Notifications