ചില പ്രതിപക്ഷ അംഗങ്ങള്‍ ഫെര്‍ണാണ്ടസിനെ ബഹിഷ്കരിച്ചില്ല
ദില്ലി: ജൂലൈ 30 ബുധനാഴ്ച പ്രതിരോധ വകുപ്പ് മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് രാജ്യസഭയില്‍ മറുപടി പറഞ്ഞപ്പോള്‍ ചില പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങി പോകാതെ പങ്കെടുത്തു.
കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രണ്ട് ദിവസത്തിന് മുമ്പും ഫെര്‍ണാണ്ടസിനെ ബഹിഷ്കരിയ്ക്കുന്നത് തുടരുമെന്ന് പറഞ്ഞിരുന്നതാണ്. ജമ്മു കശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബി ജെ പി എം പി യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫെര്‍ണാണ്ടസ്.
തെഹല്‍ക്ക ആയുധ കുംഭകോണ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കഴിഞ്ഞ 18 മാസമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരണം തുടരുകയാണ്. കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാ ദള്‍ തുടങ്ങിയ പാര്‍ട്ടികളാണ് ബഹിഷ്കരണത്തിന് മുന്നില്‍. എന്നാല്‍ ബുധനാഴ്ച ആര്‍ ജെ ഡി മുഖ്യ നേതാവായ ലാലു പ്രസാദ് യാദവ് ഫെര്‍ണാണ്ടസ് മറുപടി പറഞ്ഞപ്പോള്‍ സഭയില്‍ നിന്ന് ഇറങ്ങി പോയില്ല. ലാലുവിന് പുറമേ കോണ്‍ഗ്രസിലെ പ്രണാബ് മുക്കര്‍ജി, ഗുലാം നബി ആസാദ്, മോട്ടി ലാല്‍ വോറ, അംബികാ സോണി, മുല്‍ ചന്ദ് മീന എന്നിവരും സഭയില്‍ തന്നെ ഉണ്ടായിരുന്നു.


Click it and Unblock the Notifications