കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ഞിയ്ക്ക് പണത്തിനായി കുഞ്ഞിനെ വിറ്റു

  • By Staff
Google Oneindia Malayalam News

ഉപ്പള-കാസര്‍കോട്: ഭക്ഷണത്തിന് മാര്‍ഗ്ഗമില്ലാതെ വന്നപ്പോള്‍ അച്ഛനമ്മമാര്‍ കുട്ടിയെ വിറ്റ് ഭക്ഷണത്തിന് പണം കണ്ടെത്തി. കാസര്‍കോട്ടാണ് സംഭവം നടന്നത്. ഉപ്പള തീവണ്ടി സ്റേഷന്റെ അടുത്ത് വാടക മുറിയില്‍ താമസിയ്ക്കുന്ന രാധ - വിശ്വം ദമ്പതികളാണ് കുഞ്ഞിനെ വിറ്റ് കഞ്ഞി വകയുണ്ടാക്കിയത്.

ഒന്നര വയസ്സുള്ള സവിത എന്ന കുട്ടിയെയാണ് വിറ്റത്. നൂര്‍ജഹാന്‍ എന്ന ഒരു സ്ത്രീ ആണത്രെ കുഞ്ഞിന്റെ വില നിശ്ചയിച്ച് കച്ചവടം ഉറപ്പിച്ചത്.

ഇവര്‍ താമസിയ്ക്കുന്നതിനടുത്ത് മണിമുണ്ട എന്ന സ്ഥലത്തെ ഒരു ഇടത്തരം കുടുംബമാണ് കുഞ്ഞിനെ 1000 രൂപ കൊടുത്ത് വാങ്ങിയത്. മുദ്രപത്രത്തില്‍ ഇവരെക്കൊണ്ട് ഒപ്പുവയ്പിയ്ക്കുകയും ചെയ്തത്രെ. കുട്ടികളില്ലാത്തതിനാലാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിന വാങ്ങിയ ഇവര്‍ മുംബൈയിലേയ്ക്ക് പോയത്രെ.

രാധ ഉപ്പളയിലെത്തിയപ്പോള്‍ രണ്ട് മക്കളേ ഉണ്ടായിരുന്നുള്ളു. തീവണ്ടി പാത ഇരട്ടിപ്പിയ്ക്കല്‍ പണി നടത്തുന്ന കോണ്‍ട്രാക്ടറുടെ കീഴില്‍ പണി എടുക്കുകയായിരുന്നു ഇവര്‍. വഴിയോരത്ത് വച്ച് കെട്ടിയ വീട് മഴയത്ത് തകര്‍ന്നു. കടത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന ഇവരെ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഒരു വാടക മുറിയിലാക്കിയത്. പാളം പണി കഴിഞ്ഞതോടെ ഇവര്‍ക്ക് പണി ഇല്ലാതായി. ആഹാരത്തിന് വഴിയും അടഞ്ഞു. നാല് കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും വയര്‍ നിറയ്ക്കാന്‍ വഴിയില്ലാതായി.

അപ്പോഴാണ് നൂര്‍ജഹാന്‍ കുഞ്ഞിനെ കൊടുത്താല്‍ പണം നല്‍കാമെന്ന വാഗ്ദാനവുമായി എത്തുന്നത്. പിന്നെ രാധയും വിശ്വവും ചിന്തിച്ചില്ല. കുഞ്ഞിനെ വിറ്റ് കഞ്ഞിയ്ക്ക് വക കണ്ടെത്തി.

കുഞ്ഞിനെ വിറ്റ കാര്യം ഇവര്‍ ആരോടും പറഞ്ഞിരുന്നില്ല. ഇവരുടെ മൂത്തമകള്‍ ഗീത അടുത്ത് മുളിഗഞ്ച സ്കൂളില്‍ പഠിയ്ക്കുന്നുണ്ട്. അവിടത്തെ അദ്ധ്യാപകന്‍ വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചപ്പോഴാണ് കുഞ്ഞിനെ വിറ്റ വിവരം ഗീത പറഞ്ഞത്. ഗീതയുടെ അനിയത്തിമാരായ കവിതയും വനിതയും ഇപ്പോള്‍ രാധ - വിശ്വം ദമ്പതിമാരോടൊപ്പം ഉണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X