കോള: നിയമസഭാ പരിസ്ഥിതി സമിതി അന്വേഷിക്കും
തിരുവനന്തപുരം: പാലക്കാട് പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി പരിസ്ഥിതി മലിനീകരമുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് നിയമസഭാ പരിസ്ഥിതി സമിതി അന്വേഷിക്കും. സമിതി അംഗം ജോസഫ് പുതുശേരിയാണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി.
കൊക്ക കോള മലിനീകരണമുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് സാങ്കേതിക വിദഗ്ധരടങ്ങിയ സ്വതന്ത്ര സമിതി അന്വേഷിക്കണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications