കൊക്ക കോള: ഹൈക്കോടതി തീരുമാനിക്കും
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയുടെ പ്രവര്‍ത്താനാനുമതി സംബന്ധിച്ച് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള ജൂലൈ 30 ബുധനാഴ്ച നിയമസഭയില്‍ അറിയിച്ചു.
ജലചൂഷണം, പരിസ്ഥിതി മലിനീകരണം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയത്. പഞ്ചായത്തിന്റെ ഉത്തരവിനെതിരെ കമ്പനി അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഈ ഹര്‍ജിയിന്മേലുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications