മാറാട്: കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസില്‍ ക്രൈംബ്രാഞ്ച് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 150 പേര്‍ പ്രതികളാണ്.
കഴിഞ്ഞ വര്‍ഷം മാറാട്ടുണ്ടായ കലാപത്തില്‍ മരിച്ച തെക്കേപ്പുറത്ത് അബൂബക്കറിന്റെ സഹോദരന്‍ മുഹമ്മദാലിയാണ് കേസിലെ ഒന്നാം പ്രതി. അബൂബക്കറുടെ മകന്‍ വിജിലി, കുട്ടിച്ചന്റകത്ത് ഹാറു എന്ന ഹാറുണ്‍ റഷീദ്, കിണറ്റിങ്ങലത്ത് അക്ബര്‍, തലക്കലകത്ത് ദെല്‍ഹത്ത്, തെക്കോത്തൊടി നസീര്‍, പള്ളിത്തൊടി റിസാല്‍ ബാബു എന്നിവരാണ് മറ്റ് പ്രധാന പ്രതികള്‍.
കേസിലെ 150 പ്രതികളില്‍ 143 പേര്‍ പിടിയിലായിട്ടുണ്ട്. ഏഴ് പേര്‍ ഒളിവിലാണ്. മുന്നൂറോളം സാക്ഷികളാണ് കേസിലുള്ളത്.
കൊലപാതകം, ഗൂഢാലോചന, വര്‍ഗീസംഘര്‍ഷം ഉണ്ടാക്കല്‍, ആരാധനാലയങ്ങളെ അക്രമ പ്രവര്‍ത്തനത്തിനായി ദുരുപയോഗം ചെയ്യല്‍, ആയുധം ശേഖരിക്കലും ഉപയോഗിക്കലും എന്നീ കുറ്റങ്ങള്‍ക്കാണ് പ്രതികള്‍ക്കു മേലുള്ളത്. ആക്രമത്തിനായി ഗൂഢാലോചന നടന്ന ജുമാ മസ്ജിദിന്റെ പള്ളി കമ്മിറ്റിക്കെതിരെയും കേസുണ്ട്. ഈ പള്ളിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
കൂട്ടക്കൊലക്ക് പിന്നില്‍ അന്തര്‍ സംസ്ഥാന തീവ്രവാദി സംഘടനകളൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2002 ജനവരിയില്‍ മാറാട്ടുണ്ടായ കലാപത്തിന്റെ തുടര്‍ച്ചയായാണ് കൂട്ടക്കൊല നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2002ലെ കലാപത്തില്‍ മരിച്ച അബൂബക്കറിന്റെ സഹോദരന്‍ മുഹമ്മദലിയും മകന്‍ വിജിലിയും മറ്റും ചേര്‍ന്നാണ് കൊലക്ക് ആസൂത്രണം ചെയ്തത്. പിന്നീട് കൂടുതല്‍ പേര്‍ ഇതില്‍ പങ്കാളികളാവുകയായിരുന്നു.
കോഴിക്കോട് ഡവലപ്പ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ മായിന്‍ ഹാജി കേസിലെ സാക്ഷികളില്‍ പെടുന്നു.












Click it and Unblock the Notifications