ഫാക്സ് വ്യാജം തന്നെയെന്ന് മുരളി
തിരുവനന്തപുരം: ഫാക്സ് വിവാദത്തെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍.
അഞ്ച് എം എല്‍ എമാരെ പുറത്താക്കുന്നുവെന്ന് അറിയിക്കുന്ന ഫാക്സ് സന്ദേശം വ്യാജമാണ് എന്ന് തന്നെയാണ് തന്റെ അഭിപ്രായം. നടപടി അറിയിക്കുന്ന സന്ദേശമൊന്നും അയച്ചിട്ടില്ലെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫാക്സ് അയച്ചുവെന്ന് പറയപ്പെടുന്നയാള്‍ തന്നെ അത് നിഷേധിക്കുമ്പോള്‍ എന്താണ് താന്‍ വിശ്വസിക്കേണ്ടത്?
ഫാക്സ് സന്ദേശം അയച്ചിരുന്നുവെന്ന അഹമ്മദ് പട്ടേലിന്റെ പ്രസ്താവനയെ കുറിച്ച് മുരളിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: കെ. കരുണാകരനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പട്ടേല്‍ അങ്ങനെ പറഞ്ഞത്. അതിനെ കുറിച്ച് തനിക്കൊന്നുമറിയില്ല.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നാല് എം എല്‍ എമാരോട് വിശദീകരണം ചോദിച്ചതെന്നും ഹൈക്കമാന്റിന്റെ സമ്മര്‍ദമൊന്നും അതിന് പിന്നിലില്ലെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications