കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്യൂട്ടിപാര്‍ലര്‍ റെയിഡില്‍ ഏഴ് അറസ്റ്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് പൊലീസ് ഒരു ബ്യൂട്ടി പാര്‍ലറില്‍ റെയ്ഡ് നടത്തി ഏഴ് പേരെ അറസ്റ് ചെയ്തു. ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടന്നതായാണ് പൊലീസ് പറയുന്നത്.

പുതിയറ പുത്തൂര്‍ ടവര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗ്രീന്‍ ഹെല്‍ബല്‍ ബ്യൂട്ടി പാര്‍ലറിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. പൊലീസ് പിടിയിലായവരില്‍ നാല് പേര്‍ സ്ത്രീകളാണ്.

വെസ്റ് ഹില്‍ സ്വദേശി ബിനു (22), പാതിരിപ്പാല റോയി (25), ഒല്ലൂര്‍ മല്ലിശേരി ലിയോ റാഫേല്‍ (21), അത്തോളി സ്വദേശി പ്രഭ (20), കൊയിലാണ്ടി പെരുവെട്ടൂര്‍ സ്വദേശി ഷീന (23), കോട്ടൂളിക്കാരി നിര്‍മല (38), നന്മണ്ട കാളന്നൂര്‍ കണ്ടിക്കാരി അംബിക (30) എന്നിവരാണ് അറസ്റിലായത്.

കോഴിക്കോട്ട് പല ബ്യൂട്ടി പാര്‍ലറുകളിലും മസാജിംഗ് എന്ന പേരില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി പരക്കെ പരാതി ഉണ്ട്. ഒരുവര്‍ഷത്തോളം മുമ്പ് പൊലീസ് ചില ബ്യൂട്ടി പാര്‍ലറുകള്‍ റെയ്ഡ് ചെയ്ത് അറസ്റ് നടത്തിയിരുന്നു. മസാജിനോടൊപ്പം പെണ്‍ വാണിഭവും പല ബ്യൂട്ടി പാര്‍ലറുകളിലും നടക്കുന്നുണ്ട്.

ഇത് കാരണം നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന പല ബ്യൂട്ടി പാര്‍ലറുകാര്‍ക്കും പൊലീസില്‍ നിന്ന് പീഡനം സഹിക്കേണ്ടി വരുകയാണ്. മാത്രമല്ല ബ്യൂട്ടി പാര്‍ലര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മോശപ്പെട്ടകാര്യമായി സമൂഹം ചിത്രീകരിയ്ക്കാനും തുടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X