എസ് ബി ടിയും മാരുതിയും യോജിയ്ക്കുന്നു
തിരുവനന്തപുരം: മാരുതി വാഹനങ്ങളുടെ വിപണനത്തിനായി മാരുതി കാര്‍ കമ്പനിയും സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും യോജിയ്ക്കുന്നു.
മാരുതി വാഹനങ്ങള്‍ വാങ്ങാനായി എസ്. ബി. ടിയില്‍ നിന്ന് അനായാസം വായ്പ നേടാം. ഒരു ലക്ഷം രൂപ ഏഴ് വര്‍ഷത്തേയ്ക്ക് വായ്പ എടുത്താല്‍ 1707 രൂപയാണ് പ്രതിമാസ അടവ് തുക.
എസ് ബി ടി അക്കൗണ്ട് ഉടമകളില്‍ കാര്‍ വാങ്ങാന്‍ കഴിവുള്ളരെ കണ്ടെത്തി കൂടുതല്‍ കാര്‍ വില്പന നടത്താന്‍ ബാങ്ക് മാരുതി കമ്പനിയെ സഹായിയ്ക്കും.
2003 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി മാരുതി 10,000 ലേറെ വാഹനങ്ങളാണ് വിറ്റത്. ഈ വിജയമാണ് മറ്റൊരു ബാങ്ക് വഴികൂടി ഇതേ വായ്പാ സൗകര്യം ഒരുക്കാന്‍ മാരുതിയെ പ്രേരിപ്പിച്ചതെന്ന് കമ്പനിയുടം മാനേജിംഗ് ഡയറക്ടര്‍ ജഗദീഷ് ഖട്ടര്‍ പറഞ്ഞു.












Click it and Unblock the Notifications