മുംബൈയില്‍ സ്ഫോടനം: ആറ് മരണം
മുംബൈ: തെക്ക് പടിഞ്ഞാറന്‍ മുംബൈയിലെ ജോഗേശ്വരി മേഖലയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു.
സിനിമാ ഷൂട്ടിംഗിന് സ്ഫോടകവസ്തുക്കള്‍ വിതരണം ചെയ്യുന്ന ദില്‍നവാസ് ഖാന്‍ എന്നയാളുടെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. ജൂലൈ 31 വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയുണ്ടായ സ്ഫോടനത്തില്‍ വീട്ടിലുറങ്ങുകയായിരുന്ന ഖാനും ഭാര്യയും മകളും മരുമകനും അടുത്ത വീട്ടിലെ രണ്ട് കുട്ടികളുമാണ് മരിച്ചത്.
സ്ഫോടനത്തില്‍ തീവ്രവാദി സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി കൃപ ശങ്കര്‍ സിംഗ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മുംബൈയിലുണ്ടായ സ്ഫോടനത്തെ പറ്റിയാണ് താന്‍ പറഞ്ഞതെന്ന് പിന്നീട് തിരുത്തി. തീവ്രവാദി സംഘടനകള്‍ക്ക് സ്ഫോടത്തില്‍ പങ്കുണ്ടാവാന്‍ സാധ്യതയില്ലെന്നും മിക്കവാറും ഒരു അപകടമാണ് സംഭവിച്ചിരിക്കുന്നതെന്നും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍ പറഞ്ഞു.












Click it and Unblock the Notifications