രാമചന്ദ്ര ദാസ് പരമഹംസ് അന്തരിച്ചു
അയോധ്യ: രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് രാമചന്ദ്ര ദാസ് പരമഹംസ് (90) അന്തരിച്ചു. ജൂലൈ 31 വ്യാഴാഴ്ച പുലര്‍ച്ചെ 4.45നായിരുന്നു അന്ത്യം.
കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ലക്നോവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളായി.
പരമഹംസിന്റെ കരളില്‍ അര്‍ബുദം ബാധിച്ചിരുന്നു. പരമഹംസ്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് തവണ അദ്ദേഹത്തിന് ഹൃദായാഘാതമുണ്ടായി. പരമഹംസിന്റെ ആഗ്രഹം പോലെ കഴിഞ്ഞ ചൊവാഴ്ച അദ്ദേഹത്തെ അയോധ്യയിലേക്ക് കൊണ്ടുവന്നിരുന്നു.
വി എച്ച് പി നേതാവ് അശോക് സിംഗാള്‍, മഹന്ത് അവൈദ്യനാഥ് തുടങ്ങിയവരും മറ്റ് വി ച്ച് പി, ബി ജെ പി നേതാക്കളും പരമഹംസിന് അന്ത്യോപചാരം അര്‍പ്പിച്ചു.












Click it and Unblock the Notifications