പിരിച്ച് വിട്ടവരെ തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി
ദില്ലി: പൊതു പണിമുടക്ക് കാലത്ത് പിരിച്ച് വിട്ട ജിവനക്കാരെ ഓഗസ്റ് അഞ്ചിന് മുമ്പ് തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി തമിഴ് നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
തിരിച്ചെടുക്കാത്ത 31,000 പേരുടെ കേസിലാണ് ഈ വിധി ഉണ്ടായത്. തമിഴ്നാട് സര്‍ക്കാര്‍ പണിമുടക്കിനിടയില്‍ പൊതുപണിമുടക്കിനെത്തുടര്‍ന്ന് രണ്ട് ലക്ഷത്തോളം പേരെയാണ് പിരിച്ചുവിട്ടത്. സമരത്തോടനുബന്ധിച്ച് നടന്ന അക്രമ കേസുകളില്‍ പ്രതികളായ 2221 പേരെ ഒഴികെയുള്ളവരെ തിരിച്ചെടുക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കാത്തതിനെതിരെ ഡി.എം.കെ എം.പി കുപ്പുസ്വാമി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിധി.
എന്നാല്‍ ഇനി തിരിച്ചെടുക്കാനായി 14 526 പേര്‍ മാത്രമേ ബാക്കിയുള്ളൂ എന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications